നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ) 2023 മെയ് ഏഴിനാണ് നീറ്റ് യു.ജി എക്‌സാം നടത്തിയത്. 20 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ലോകമെമ്പാടുമുളള 513 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നീറ്റ് എക്‌സാം എഴുതിയത്. മെഡിക്കല്‍ രംഗത്തേക്കുളള പ്രവേശന പരീക്ഷയായ നീറ്റിന്റെ റിസള്‍ട്ടിനായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
നീറ്റ് എക്‌സാം റിസള്‍ട്ട് എന്നാണ് പ്രസിദ്ധീകരിക്കുന്നത്?
2023ലെ നീറ്റ് യു.ജി പരീക്ഷാ ഫലത്തിന്റെ തീയതി എന്‍.ടി.എ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും ജൂണ്‍ മാസത്തോടെ റിസള്‍ട്ട് പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാണ് 2023ലെ നീറ്റ് ഫലം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്?
മുന്‍ വര്‍ഷങ്ങളിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ജൂണ്‍ 20ലാണ് നീറ്റ് റിസള്‍ട്ട് പുറത്ത് വരാന്‍ സാധ്യതയുളളത്.
നീറ്റ് 2023 എക്‌സാമിന്റെ ആന്‍സര്‍ കീ എന്നാണ് റിലീസ് ചെയ്യപ്പെടുന്നത്?
നീറ്റ് പരീക്ഷ നടത്തപ്പെട്ടതിന് ശേഷം രണ്ടോ, മൂന്നോ ആഴ്ച്ചകള്‍ പിന്നിടുമ്പോള്‍ സാധാരണ ഗതിയില്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. അതിനാല്‍ തന്നെ ഇത്തവണത്തെ നീറ്റ് എക്‌സാമിന്റെ ആന്‍സര്‍ കീ മെയ് അവസാന വാരത്തോടെ പ്രസിദ്ധീകരിക്കപ്പെടാനാണ് സാധ്യത.
മണിപ്പൂരില്‍ എന്നാണ് നീറ്റ് എക്‌സാം നടത്തപ്പെടുക?
അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ അടിസ്ഥാനത്തില്‍ നീറ്റ് എക്‌സാം മണിപ്പൂര്‍ സംസ്ഥാനത്ത് നിന്നും മാറ്റി വെച്ചിരുന്നു. ഈ പരീക്ഷ ജൂണ്‍ 3നും 5നും മധ്യേ നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നീറ്റ് എക്‌സാമിന്റെ റാങ്കിങ്ങ് മാനദണ്ഡങ്ങള്‍ എങ്ങനെയാണ്?
നീറ്റ് എക്‌സാമില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ എങ്ങനെയാണ് ഒരാളെ ഉയര്‍ന്ന റാങ്കിങ്ങിനായി തെരെഞ്ഞെടുക്കുന്നത് എന്ന ചോദ്യം വളരെ പേര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലവില്‍ വന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന രീതിയിലാണ് റാങ്കിങ്ങ് തീരുമാനിക്കുക.
1, ബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയയാളെ പരിഗണിക്കും
2, ബയോളജിയില്‍ രണ്ട് പേര്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ കെമസ്ട്രിയിലെ മാര്‍ക്ക് പരിഗണിക്കും
3, അതിലും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം രേഖപ്പെടുത്തിയയാള്‍ തെരെഞ്ഞെടുക്കപ്പെടും
4, ഇതെല്ലാം രണ്ട് പേര്‍ക്കും തുല്യമായി വന്നാല്‍ ഒരേ റാങ്ക് നേടിയതില്‍ പ്രായക്കൂടുതലുളള വ്യക്തിക്ക് മുന്‍ഗണന ലഭിക്കും
5, പ്രായവും തുല്യമായി വന്നാല്‍ ആദ്യം പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തയാളെയായിരിക്കും പരിഗണിക്കുക
Comments are closed for this post.