ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. മലയാളികളടക്കമുള്ള വിദ്യാര്‍ഥികളാണ് ഹരജി നല്‍കിയത്. കോടതി വിധിയെ തുടര്‍ന്ന് നേരത്തേ തീരുമാനിച്ച പ്രകാരം ജൂലൈ 17നു തന്നെ പരീക്ഷ നടക്കും.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ യാതൊരു അവകാശവുമില്ലെന്നു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി വാദിച്ചു. 90 ശതമാനം വിദ്യാര്‍ഥികളും നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായും എന്‍.ടി.എ അറിയിച്ചു.
Comments are closed for this post.