
കൊച്ചി: സംസ്ഥാനത്തെ ഏത് ജില്ലയില്‍ മത്സരിക്കാനും യോഗ്യരായ ആളുകള്‍ എന്‍.സി.പിക്കുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്. നാല് സീറ്റ് എന്നുള്ളത് പരിമിതി മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാലാ സീറ്റ് എന്‍.സി.പിക്ക് തരില്ലെന്ന് എല്‍.ഡി.എഫ് ഇതുവരെ പറഞ്ഞിട്ടില്ലെന്നും മാര്‍ച്ച് പത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് മൂന്ന് മുതല്‍ ആറ് വരെ എല്ലാ ജില്ലാ കമ്മിറ്റികളും ചേരുമെന്നും സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടതുമുന്നണിയുമായുള്ള അന്തിമ ചര്‍ച്ച നാളെയാണ്. അതിന് ശേഷമായിരിക്കും സീറ്റുകളും സ്ഥാനാര്‍ത്ഥികളെയും തീരുമാനമെടുക്കുക.
അതേസമയം പലതവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്നും ആവശ്യമുണ്ട്.