2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനത്തിന് ‘എന്‍.സി.എച്ച്.എം ജെഇഇ’; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം; ദേശീയ എന്‍ട്രന്‍സ് മേയ് 11ന്

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് പഠനത്തിന് ‘എന്‍.സി.എച്ച്.എം ജെഇഇ’; മാര്‍ച്ച് 31 വരെ അപേക്ഷിക്കാം; ദേശീയ എന്‍ട്രന്‍സ് മേയ് 11ന്

സ്വകാര്യ മേഖലയിലെ 26 ഉള്‍പ്പെടെ, ദേശീയ തലത്തില്‍ 78 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന 3 വര്‍ഷ ബി.എസ്.സി- ഹോസ്പിറ്റാലിറ്റി& ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍’ പ്രോഗ്രാമിലേക്ക് 2024-25 ലെ പ്രവേശനത്തിനായി എന്‍.സി.എച്ച്.എം, ജെഇഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്& കേറ്ററിങ് ടെക്‌നോളജിക്ക് വേണ്ടി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ബിരുദം നല്‍കുന്നത് ന്യൂഡല്‍ഹി ആസ്ഥാനമായ ജെ.എന്‍.യു (ജവഹര്‍ലാന്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി)യാണ്. https://exams.nta.ac.in/NCHM വെബ്‌സൈറ്റില്‍ മാര്‍ച്ച് 31ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നുരാത്രി 11.30 വരെ അപേക്ഷ ഫീസടയ്ക്കാം.

   

അപേക്ഷ ഫീസ്
1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക ജാതി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍: 450 രൂപ. സാമ്പത്തിക പിന്നാക്കം: 700 രൂപ. ജിഎസ്ടിയും സര്‍വ്വീസ് ചാര്‍ജും പുറമെ. ഒരാള്‍ ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കരുത്.

കേരളത്തിലെ സ്ഥാപനങ്ങള്‍
കേരളത്തില്‍ നാല് സ്ഥാപനങ്ങളിലാണ് എന്‍.സി.എച്ച്.എം പരീക്ഷ വഴി പ്രവേശനം ലഭിക്കുക.

  • കേന്ദ്ര മേഖലയിലെ കോവളം ഇന്‍സ്റ്റിറ്റ്യൂട്ട്, 298 സീറ്റ്, ഫോണ്‍: 0471 2480283. www.ihmctkovalam.ac.in.
  • കോഴിക്കോട്ടെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, 90 സീറ്റ്, ഫോണ്‍: 0495 2385861, www.sihmkerala.com.
  • സ്വകാര്യ മേഖല: മൂന്നാര്‍ കേറ്ററിങ് കോളജ്, 120 സീറ്റ്, ഫോണ്‍: 9447746664, www.munnarcateringcollege.edu.in.
  • സ്വകാര്യ മേഖല: വയനാട് ലക്കിടി ഒറിയന്റല്‍ സ്‌കൂള്‍, 120 സീറ്റ്, ഫോണ്‍: 8943968943, www.orientalschool.com.

മറ്റ് വ്യവസ്ഥകള്‍
കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള 180 മിനിറ്റ് എന്‍ട്രന്‍സ് പരീക്ഷ മേയ് 11ന് രാവിലെ 9 മുതല്‍ 12 വരെ. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, മംഗളൂരു, ബെംഗളുരു, മധുരൈ, ചെന്നൈ, കവരത്തി അടക്കം ദേശീയ തലത്തില്‍ 109 പരീക്ഷ കേന്ദ്രങ്ങളുണ്ട്. താല്‍പര്യമുള്ള 4 കേന്ദ്രങ്ങള്‍ അപേക്ഷയില്‍ ചേര്‍ക്കാം.

Numerical Abiltiy& Analytical Aptitude (30 ചോദ്യം), Reasoning & logical deduction (30), generala knowledge & current affairs (30), english language (60), aptitude for service sector (50), എന്നിങ്ങനെ ആകെ 200 മള്‍ട്ടിപ്പിള്‍- ചോയ്‌സ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. തെറ്റൊന്നിന് ഒരു മാര്‍ക്ക് കുറയും. വിട്ടുകളയുന്ന ചോദ്യത്തിന് പൂജ്യവും.

അപേക്ഷ സമര്‍പ്പണത്തിന്റെ നടപടിക്രമം വെബ് സൈറ്റിലുണ്ട്. ഇതിന് സഹായിക്കുന്ന കോമണ്‍ സര്‍വ്വീസ് സെന്ററുകളുടെ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ 7ാം അനുബന്ധത്തിലുണ്ട്.

https://nta.ac.in/quiz എന്ന വെബ്‌സൈറ്റിലെ മോക് ടെസ്റ്റുകളുപയോഗിച്ച് പരിശീലിക്കാം. പരീക്ഷാഫലം സൈറ്റില്‍ വരും. എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് കൗണ്‍സിലിങ് വഴി സ്ഥാപനം അലോട്ട് ചെയ്ത് നല്‍കും.

പ്ലസ് ടുവിന് ഏത് ശാഖയില്‍ പഠിച്ചവര്‍ക്കും ഇപ്പോള്‍ 12ല്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. 12 ജയിച്ച സര്‍ട്ടിഫിക്കറ്റ് സെപ്റ്റംബര്‍ 30ന് എങ്കിലും ഹാജരാക്കണം. പ്രായപരിധിയില്ല.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പട്ടിക ജാതി/ പട്ടിക വര്‍ഗ/ പിന്നാക്ക/ സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് യഥാക്രമം 15,7.5,27,10 ശതമാനം സീറ്റ് സംവരണമുണ്ട്. ഓരോ കാറ്റഗറിയിലും 5% ഭിന്നശേഷിക്കാര്‍ക്കായി നീക്കി വെച്ചിരിക്കുന്നു. www.ncbc.nic.in എന്ന കേന്ദ്ര സര്‍ക്കാര്‍ സൈറ്റിലെ ലിസ്റ്റനുസരിച്ചാണ് പിന്നാക്ക ജാതിക്കാരെ പരിഗണിക്കുക.

മിക്ക കേന്ദ്രങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. ഫീസ് നിരക്കുകളടക്കം കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് നോക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ആകാം.

മുഖ്യ വെബ് സൈറ്റുകള്‍ https://exams.nta.ac.in/NCHN, www.nta.ac.in. പ്രവേശനം സംബന്ധിച്ച സംശയപരിഹാരത്തിന് ഫോണ്‍: 011- 4075 9000. nchm@nta.ac.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.