2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷെരീഫിന്റെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം; രാത്രി മെഡിക്കല്‍ കോളജിന് മുന്നില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഉപരോധം

മഞ്ചേരി: ചികിത്സ ലഭിക്കാതെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആനാസ്ഥക്കെതിരെ എം.എസ്.എഫ് സമരം. രാത്രി എം.എല്‍.എമാരായ അഡ്വ. എം. ഉമര്‍, ടി.വി. ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ റോഡ് ഉപരോധിച്ചു. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി കൂടിയായ എന്‍.സി ഷരീഫിന്റെ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെയും മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.


Read more at: കൊവിഡിന്റെ പേരില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ തട്ടിക്കളിച്ചു; ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു


പ്രതിഷേധ സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. എം. ഉമര്‍ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹീം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി കെ.എം ഫവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, കെ.എം. ഇസ്മാഈല്‍, യു. ബാസിത്ത് പാണ്ടിക്കാട്, എന്‍.കെ അഫ്‌സല്‍, നവാഫ് കള്ളിയത്ത്, കണ്ണിയന്‍ അബൂബക്കര്‍, ഷൈജല്‍ ആമയൂര്‍, സജറുദ്ദീന്‍ മൊയ്തൂ, യാഷിഖ് തുറക്കല്‍, ബാവ കൊടക്കാടന്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, ടി.എം നാസര്‍, സാദിഖ് കൂളമാടത്തില്‍, യൂസുഫ് വല്ലാഞ്ചിറ പ്രസംഗിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.