ദമാം: നവയുഗം സാംസ്ക്കാരിക വേദിയുടെ വനിതാവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമാമിൽ നടന്ന വനിതാ കൺവെൻഷൻ 16 പേരടങ്ങുന്ന വനിതാവേദി കേന്ദ്രകമ്മിറ്റിയെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട നവയുഗം വനിതാവേദി കേന്ദ്രകമ്മിറ്റി യോഗം ചേർന്ന്, കേന്ദ്രകമ്മിറ്റി പ്രസിഡന്റായി അനീഷ കലാമിനെയും, വൈസ് പ്രസിഡന്റായി മഞ്ജു അശോകിനെയും, സെക്രട്ടറിയായി മിനി ഷാജിയെയും, ജോയിന്റ് സെക്രട്ടറിയായി മീനു അരുണിനെയും തെരെഞ്ഞെടുത്തു.
സൗമ്യ വിജയ്, സരള ജേക്കബ്, അനിത ഷാജി, നാദിയ ഷഫീക്ക്, സംഗീത സന്തോഷ്, സുറുമി നാസിം, ഷംന നഹാസ്, ശ്രീജ പ്രദീപ്, സബിത രവി, ബിജി ഷാഹിദ്, ആരതി എം.ജി, നസീമ സജാദ് എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ.
Comments are closed for this post.