കോഴിക്കോട്: മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് നാദാപുരം ജാമിഅ ഹാശിമിയ്യയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സഹല് മുന്‍തളിര്‍ (14) മരണപ്പെട്ടു. മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്മൂദിന്റെ മകനാണ് സഹല്‍. സഹലിനായി സ്‌കൂബാ ടീം തിരച്ചിലിന് എത്തിയെങ്കിലും രക്ഷിക്കാനായില്ല.
മാമുണ്ടേരി സ്വദേശി അജ്മലിനെ (22) യാണ് രക്ഷപ്പെടുത്തിയത്. അജ്മലിനെ കല്ലാച്ചിയിലെ വിംസ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിംസ് അധികൃതര്‍ അറിയിച്ചു.
Comments are closed for this post.