2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

12-18 വയസ്സുകാര്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്തംബറില്‍; നല്‍കുക സൈഡസ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സെപ്തംബര്‍ മുതല്‍ നല്‍കി തുടങ്ങും. സൈഡസ് വാക്‌സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈഡസ് വാക്‌സിനു പിറകെ കോവാക്‌സിനും അനുമതി നല്‍കിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്‌സിനേഷന് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ജനുവരി ഫെബ്രുവരിയില്‍ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൈഡസ് വാക്‌സിന്‍ അതിന് മുന്‍പ് തന്നെ ലഭ്യമാവും.

കോവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാല്‍, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് പീഡിയാട്രിക് അസോസിയേഷന്‍ ഉള്‍പെടെ സംഘടനകള്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.