2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആടിനറിയില്ലല്ലോ….പ്രണയ ദിനത്തില്‍ പ്രണയിനിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ കക്കാന്‍ നോക്കി, ജയിലിലായി

വിഴുപ്പുരം: പ്രണയിനിയെ സന്തോഷിപ്പിക്കാനായി എന്തും ചെയ്യും ചിലര്‍. അമ്മയെ കൊന്ന് ഹൃദയമെടുത്ത യുവാവിന്റെ കഥ കേട്ടിട്ടില്ലേ..ഇവിടെ ആരേയും കൊല്ലാനൊന്നും പോയിട്ടില്ല. പ്രണയിനിക്ക് സമ്മാനം കൊടുക്കണം. കയ്യില്‍ പണമില്ല. അപ്പോ എന്തു ചെയ്യും..കക്കാനിറങ്ങാം. അങ്ങനെ കക്കാനിറങ്ങി. ചില്ലറയല്ല ട്ടോ..ഒരാടിനെ തന്നെ. പക്ഷേ എന്തു ചെയ്യാന്‍ ആടിനറിയില്ലല്ലോ പ്രണയ മാഹാത്മ്യം. ആട് ഒച്ചയുണ്ടാക്കി ഉടമസ്ഥ ഉണര്‍ന്നു. പൊല്ലാപ്പായി…കക്കാനെത്തിയവരെ കയ്യോടെ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു.

ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ഥി എം.അരവിന്ദ് രാജയും (20), സുഹൃത്ത് എം.മോഹനും (20) ആണ് പ്രണയദിനത്തിലെ ‘രക്തസാക്ഷികള്‍’

ഞായറാഴ്ച പുലര്‍ച്ചെ മലയരശന്‍ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പരിസരവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.

സമാനമായ ആട് മോഷണത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണിപ്പോള്‍ പൊലിസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.