മുംബൈ: ഉത്തര്‍പ്രദേശില്‍ മതംമാറുന്നവര്‍ക്ക് പത്തു വര്‍ഷം തടവ്. എന്നാല്‍ ഘര്‍വാപസി പ്രശ്‌നമില്ല. മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന്റേതാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടക്കുന്ന ‘ബഞ്ചാര കുംഭ’ മേളയിലായിലാണ് പ്രഖ്യാപനം.
രാജ്യം ഉണര്‍ന്നിരിക്കുകയാണെന്നും മതപരിവര്‍ത്തനം നടത്തുന്നവരുടെ ദുഷിച്ച ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ ഇനി വിജയിക്കില്ലെന്നും യോഗി പറഞ്ഞു. യു.പിയില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവുശിക്ഷ നല്‍കുമെന്നും എന്നാല്‍, ഇത് ഘര്‍ വാപസിക്ക് ബാധകമല്ലെന്നും യോഗി വ്യക്തമാക്കി.
കുത്സിത മനസുമായി മതപരിവര്‍ത്തനം നടത്തുന്നവരുണ്ട്. അവരെ തടയാന്‍ നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണം. ‘സബ്കാ സാത്, സബ്കാ വികാസി’ലൂടെ നമുക്ക് അവരുടെ ലക്ഷ്യം തകര്‍ക്കാനാകുംആര്‍.എസ്.എസ്ബഞ്ചാര ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആര്‍ക്കും ഇപ്പോള്‍ മതപരിവര്‍ത്തനം നടത്താനാകില്ല. അങ്ങനെ നടത്തുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍, ആര്‍ക്കെങ്കിലും തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ശിക്ഷ ബാധകമല്ല. ആര്‍ക്കും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാംപ്രസംഗത്തില്‍ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മതജാതി വിവേചനം അവസാനിപ്പിച്ചാല്‍ ആര്‍ക്കും ഇന്ത്യയുടെ പുരോഗതി തടയാനാകില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. ജാതിപ്രാദേശിക വിഭജനങ്ങള്‍ അവസാനിപ്പിക്കണം. ഒരു തരത്തിലുമുള്ള വിഭാഗീയ തന്ത്രങ്ങള്‍ പയറ്റരുത്. എന്നാല്‍, ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാകില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
അഖില്‍ ഭാരതീയ ഹിന്ദു ഗൗര്‍ ബഞ്ചാരലബാന നായ്കദ കുംഭ് എന്ന പേരിലാണ് ജല്‍ഗാവില്‍ ആറു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കുന്നത്. ആര്‍.എസ്.എസ് സംഘടനയായ ധര്‍മ ജാഗ്രന്‍ മഞ്ച് ആണ് മുഖ്യ സംഘാടകര്‍. ആള്‍ ഇന്ത്യ ഹിന്ദു ഗോര്‍, ബഞ്ചാരലബാന സമുദായ നേതാക്കള്‍ എന്നിവരും പരിപാടിയുടെ ഭാഗമാണ്.
Comments are closed for this post.