2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്’; രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പ്രമാണിവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടല്ല ഇക്കാര്യത്തില്‍ സുപ്രിം കോടതിക്ക് ഉള്ളതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് ഭീഷണി തടയാന്‍ തെരുവില്‍ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയിലായിരുന്നു ഈ പരാമര്‍ശം.

ഭിക്ഷ യാചിച്ച് ജീവിക്കണം എന്ന് ആരും ആഗ്രഹിക്കുന്നവരല്ല. ദാരിദ്ര്യം കൊണ്ടാണ് ആളുകള്‍ ഭിക്ഷ യാചിക്കുന്നത്. ഒരു ഗതിയും ഇല്ലാത്ത അവസ്ഥയിലായിരിക്കും അത്. വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാടിലൂടെ അവരെ നോക്കാന്‍ കോടതിക്ക് സാധിക്കില്ല. അവര്‍ക്ക് മുന്നില്‍ കണ്ണടക്കാനും കോടതിക്ക് കഴിയില്ല. വലിയൊരു സാമൂഹ്യസാമ്പത്തിക പ്രശ്‌നമായേ ഈ സാഹചര്യത്തെ കാണാന്‍ സാധിക്കൂ-ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

സര്‍ക്കാരുകളുടെ സാമൂഹ്യക്ഷേമ നയങ്ങളിലെ പോരായ്മകള്‍ കൊണ്ട് കൂടിയാണ് ആളുകള്‍ക്ക് തെരുവില്‍ ഭിക്ഷ യാചിക്കേണ്ടി വരുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഭിക്ഷാടകരുടെ പുനരധിവാസമാണ് ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ കൈമാറാന്‍ സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.