ശരീരത്തില്‍ 40 ഗുരുതര പരുക്കുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 13 കിലോമീറ്ററോളം കാറില്‍ കുടുങ്ങി വലിച്ചിഴക്കപ്പെട്ട യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ 40 ഗുരുതര പരുക്കുകളാണുള്ളത്. തലച്ചോര്‍ ചിന്നിച്ചിതറിയ നിലയിലാണ്. പകുതി കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞ് പുറത്തെത്തിയിട്ടുണ്ട്. രക്തസ്രാവമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലയിലും നട്ടെല്ലിനും പുറംകാലിലുമാണ് ഏറ്റവും കൂടുതല്‍ പരുക്കുകളുള്ളത്. അതേസമയം, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ ഒന്നുമില്ല. നഗ്നമായ നിലയില്‍ ലഭിച്ചതിനാല്‍ യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് അവരുടെ മാതാവ് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശക്തമായ ആഘാതം മൂലമുണ്ടായതാണ് മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ മുറിവുകളും മരണത്തിന് കാരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതിനിടെ അഞ്ജലിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് നിധിയെ പൊലിസ് വീണ്ടും ചോദ്യം ചെയ്യും. അകടത്തിലെ പെടുമ്പോള്‍ ഇവരും അഞ്ജലിക്കൊപ്പമുണ്ടായിരുന്നു. അപകടത്തില്‍ നിസാര പരുക്കേറ്റ സുഹൃത്ത് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
പുതുവര്‍ഷ പുലരിയില്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ച് നീങ്ങുന്ന വാഹനത്തെ കുറിച്ച് കഞ്ചാവാല പൊലിസിന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ അഞ്ജലി സിങ്ങിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാലു കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. യുവതി വിവസ്ത്രയായി കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു.
Comments are closed for this post.