2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

യു.പിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്ത ദലിത് യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന ജാതിക്കാരായ ഒരു സംഘം അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത ദലിത് യുവതി മരിച്ചു. രണ്ടാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് 20കാരി മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിലെ സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് സപ്തംബര്‍ 14നാണ് യുവതി കൂട്ടബലാതക്‌സംഗത്തിനിരയായത്. പ്രദേശത്തെ ഉയര്‍ന്ന ജാതിയില്‍ പെട്ട നാലുപേരാണ് പ്രതികള്‍. മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തങ്ങളില്‍ നിന്ന് തെല്ലു മാറിയാണ് യുവതി നിന്നിരുന്നതെന്ന് സഹോദരന്‍ പറയുന്നു. സംഘം പുറകില്‍ നിന്ന് വന്ന് കഴുത്തില്‍ ഷാള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. പിന്നീട് ്കളെ കാണുന്നില്ലെന്ന് മനസ്സിലായി മാതാവ് നടത്തിയ തെരച്ചിലിലാണ് വയലിന് അപ്പുറത്തായി അവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശരീരം മുഴുവന്‍ കീറിമുറിച്ചിരുന്നു. നാവ് പിഴുതെടുക്കുകയും ചെയ്തിരുന്നു.

ആദ്യം അലിഗഡിലെ ആശുപത്രയിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് ഡല്‍ഹിയിലെക്ക് മാറ്റുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.