2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇന്ന് രാജ്യത്തെ കൊവിഡ്: പുതിയ കേസുകള്‍ നാലേകാല്‍ ലക്ഷത്തിനടുത്ത്, മരണം നാലായിരത്തിനും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4.14 ലക്ഷം പുതിയ കൊവിഡ് കേസുകള്‍. 4,14,188 കേസുകള്‍. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകള്‍ 36,45,164 ആയി. 3,195 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നാലുലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഇന്ന്. മാര്‍ച്ച് ഒന്നിന് 15,510 ആയിരുന്നു പ്രതിദിന കേസ്. ഇതില്‍ നിന്നാണ് കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂന്നു ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയത്. 2.34 ലക്ഷത്തിലേറെ ആളുകള്‍ രാജ്യത്ത് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകള്‍ വന്നിട്ടും രാജ്യത്ത് ഇപ്പോഴും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തന്നെ തുടരുകയാണ്. മിക്ക ആശുപത്രികളും അപായ സൂചനകളാണ് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.