2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയവും കലര്‍ത്തില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അത് മഹാരാഷ്ട്രയിലായാലും ഇന്ത്യില്‍ എവിടെ ആയാലും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. കേന്ദ്ര സാംഗ്ലിയില്‍ രണ്ട് ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ തന്നെ മഹാരാഷ്ട്രയുടെ അംബാസഡറായാണ് കരുതുന്നതെന്ന് ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയെ രാജ്യത്ത് ഒന്നാമതെത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴ് വര്‍ഷത്തിനിടെ മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്ക് അവസരം ലഭിച്ചു. മന്ത്രി എന്ന നിലയില്‍ തുറമുഖം, ഷിപ്പിങ്, ജലവിഭവം, എം.എസ്.എം.ഇ, റോഡ് ഗതാഗതം എന്നിവയെല്ലാം താന്‍ പരിഗണിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും സംസ്ഥാനം ഒന്നാമതായി ഉയരുകയാണെങ്കില്‍ അത് മഹാരാഷ്ട്രയായിരിക്കുമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.