2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘കൊവിഡിനിടെ എന്തിനാണ് കന്‍വാര്‍ യാത്ര’; യുപി സര്‍ക്കാറിനോട് സുപ്രിം കോടതി; കേന്ദ്രത്തിനും നോട്ടിസ്

ലഖ്‌നൗ: കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി. സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതി. വിഷയം സ്വമേധയ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടിസ് അയക്കുകയായിരുന്നു.

‘ കന്‍വാര്‍ യാത്ര തുടരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വായിച്ചു.അനുഭവത്തില്‍നിന്നും വൈകി ബുദ്ധിയുദിുച്ച ഉത്തരാഖണ്ഡ സര്‍ക്കാര്‍ പോലും ഒരു യാത്രയുമില്ലെന്ന് പറഞ്ഞിട്ടുണ്ട്്. ബന്ധപ്പെട്ട സര്‍ക്കാറുകളുടെ നിലപാട് അറിയിക്കണം. രാജ്യത്തെ ജനങ്ങല്‍ മുഴുവന്‍ ആശങ്കയിലാണ്. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.’ കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും. അടുത്തയാഴ്ചയാണ് പരിപാടി.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി. സര്‍ക്കാര്‍ പറഞ്ഞത്.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടത്തിയ കുംഭ മേളയ്ക്ക് പിന്നാലെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരുന്നു. ഈ ആശങ്ക ചുണ്ടിക്കാട്ടി നിരവധിപേര്‍ യു.പി സര്‍ക്കാരിന്റെ തീരുമനാത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.