ബംഗളൂരു: വിദ്വേഷ പരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ വീണ്ടും. ഇവിടുത്തെ ചോറ് തിന്ന് പാകിസ്താന് സിന്ദാബാദ് വിളിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഈശ്വരപ്പയുടെ പരാമര്‍ശം. കോണ്‍ഗ്രസിനെതിരേയും ഈശ്വരപ്പ പ്രതികരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി മുസ്‌ലിങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് നല്ലതല്ല. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദേശ സ്‌നേഹികളായ മുസ് ലിങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ ഹിന്ദുത്വവാദികളാണ്. ഞങ്ങളുടെ ജനനം മുതല്‍ ഞങ്ങള്‍ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ ഞങ്ങള്‍ മുസ്‌ലിങ്ങളെ എതിര്‍ക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
രാജ്യദ്രോഹം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ ആരോപണങ്ങളില്‍ കെ.എസ് ഈശ്വരപ്പക്കെതിരെ അന്വേഷണം നടത്താന്‍ ദൊഡ്ഡപേട്ട് പൊലിസിനോട് പ്രത്യേക കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
Comments are closed for this post.