മുംബൈ: പ്രവചിച്ചതിനും ഒരു ദിവസം മുമ്പേ മഹാരാഷ്ട്രയില്‍ മണ്‍സൂണ്‍ എത്തി. തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിലായിരിക്കുകയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍.
മുംബൈ നഗത്തിലുണ്ടായ കനത്ത മഴയില്‍ റോഡുകളും സബ്‌വേയും മുങ്ങുകയും ട്രെയിന്‍ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.
മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ യാത്ര ദുഷ്‌കരമായി. ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂണ്‍ ത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
Comments are closed for this post.