2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നാലാം വട്ടവും നിതീഷ് , ജനം ഇന്ന് വിധിയെഴുതും ബിഹാറില്‍ വോട്ടെടുപ്പ് തുടങ്ങി

   

പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നിതീഷ് കുമാര്‍ സര്‍ക്കാറിലെ ഏഴ് മന്ത്രിമാരടക്കം 71 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു മണിക്കൂര്‍ അധികം സമയം വോട്ടിങ്ങിന് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടിങ് സമയം. തെര്‍മല്‍ സ്‌ക്രീനിങ് അടക്കമുള്ള സംവിധാനങ്ങള്‍ പോളിങ് ബുത്തിലുണ്ടാകും. ഒരു ബൂത്തില്‍ ആയിരം പേര്‍ക്കാണ് പരമാവധി വോട്ട് ചെയ്യാനാവുക. ബൂത്തുകളുടെ എണ്ണം 45% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 1065 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ ഏഴു പേര്‍ സംസ്ഥാന മന്ത്രിമാരാണ്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്ന് ജഹാനാബാദാണ്. കാബിനറ്റ് മന്ത്രി കൃഷ്ണന്ദന്‍ വെര്‍മ, ആര്‍ജെഡിയുടെ സുദെ യാദവ്, എല്‍ജെപിയുടെ ഇന്ദു ദേവി കശ്യപ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിഥിന്‍ റാം മാഞ്ചി മത്സരിക്കുന്ന ഇമാംഗഞ്ചാണ് മറ്റൊരു പ്രധാന മണ്ഡലം. മാഞ്ചിക്കെതിരെ മുന്‍ സ്പീക്കര്‍ കൂടിയായ ഉദയ് നാരായണന്‍ ചൗധരിയാണ് മത്സരിക്കുന്നത്.

അതിനിടെ അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് പ്രചരണത്തിനെത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.