2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘വോട്ടു ചെയ്തില്ലെങ്കില്‍ മുസ്‌ലിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല’ ; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ

ബംഗളൂരു: തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ക്കായി ഒന്നും ചെയ്യില്ലെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ പ്രീതം ഗൗഡ. ഒരു പൊതുപരിപാടിക്കിടെയാണ് ഗൗഡയുടെയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം.

”നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ നിങ്ങളെയും സഹായിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് ഞാന്‍ കരുതുന്നു” സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഗൗഡ പറയുന്നു.

‘ഞാന്‍ ഇതുവരെ മുസ്‌ലിം സഹോദരങ്ങളെ എന്റെ സഹോദരന്മാരായിട്ടാണ് കണ്ടിരുന്നത്, ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും. നിങ്ങളെന്ന സഹായിച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളെയും സഹായിക്കില്ലെന്ന് ഉറപ്പാണ്. ഞാന്‍ അത്തരമൊരു തീരുമാനം എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്’ ഗൗഡ പറയുന്നു.

‘കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാതെ നിങ്ങള്‍ എന്നെ വഞ്ചിച്ചു. ആറുമാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് വരും.നിങ്ങള്‍ എന്നെ വീണ്ടും ചതിച്ചാല്‍, ഞാനും അതുപോലെ തന്നെ ആയിരിക്കും.നിങ്ങള്‍ക്കു ഞാനൊരിക്കലും ലഭ്യമായിരിക്കില്ല. സഹായം തേടി എന്റെ വീട്ടില്‍ വന്നാല്‍ കാപ്പി തന്ന് പറഞ്ഞയക്കും. അല്ലാതെ ഒരു സഹായവും ചെയ്യില്ല. വെള്ളം, റോഡ്,ഡ്രയിനേജ് എന്നിവ സംബന്ധിച്ച ജോലികള്‍ എന്റെ കടമയായതിനാല്‍ ചെയ്യും. അല്ലാതെ വ്യക്തിപരമായി നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യില്ല” പ്രീതം ഗൗഡ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.