
ഇന്ഡോറെന്താ വര്‍ഗീയയുടെ ഭൂമിയാണോ എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇന്‍ഡോറിലെ പ്രതിഷേധ വേദിയിലേക്ക് വിജയവര്‍ഗീയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. എന്നാല്‍ വിജയവര്‍ഗീയയെ കാണാന്‍ എത്തിയത് ജൂനിയര്‍ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. ഇതില്‍ പ്രകോപിതനായാണ് വിജയവര്‍ഗീയ പരസ്യമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ‘അവരൊക്കെ (മുതിര്‍ന്ന ഉദ്യോഗസ്ഥര്‍) അത്രത്തോളം വലുതായോ? വര്‍ഗീയ ചോദിച്ചു.
‘അവര്‍ ജനസേവകരാണെന്ന് മനസിലാക്കണം. ഞങ്ങള്‍ ഇതൊന്നും സഹിക്കില്ല. ഞങ്ങളുടെ സംഘ് നേതാക്കള്‍ ഇവിടെയുണ്ടായി പോയി. അല്ലാത്തപക്ഷം ഞങ്ങള്‍ ഇന്ന് ഇന്‍ഡോറിന് തീയിടുമായിരുന്നു. ‘ വിജയവര്‍ഗീയ ഭീഷണി മുഴക്കി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതില്‍ ബി.ജെ.പി പ്രതിഷേധിക്കുകയായിരുന്നു ഇവിടെ.
BJP Leader Kailash Vijayvargiya openly threatening “to burn the city Indore”.
Ye hi hai inka asli roop. pic.twitter.com/WbcEBT0fux
— Mehul Jain (@MehulChoradia) January 3, 2020
സംഭവത്തിനെതിരെ മധ്യപ്രശ് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ഡോറെന്താ വര്‍ഗീയയുടെ ഭൂമിയാണോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.
Comments are closed for this post.