2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് കാറ്ററിങ് മാനേജരെ തല്ലി ശിവസേനാ നേതാവ്

മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിന് കാറ്ററിംഗ് സര്‍വീസ് മാനേജരെ തല്ലി ശിവ സേനാ നേതാവ്. ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന എം.എല്‍.എ സന്തോഷ് ബംഗാര്‍ കാറ്ററിങ് മാനേജരെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് നല്‍കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് എം.എല്‍.എ സന്തോഷ് ബംഗാര്‍ മാനേജരെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടേക്ക് പോയതെന്നാണ് ബംഗാര്‍ നല്‍കിയ വിശദീകരണം.

ജൂലൈയില്‍ മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഹിംഗോളിയില്‍ നിന്നുള്ള ശിവസേന എം.എല്‍.എ സന്തോഷ് ബംഗാര്‍ ഷിന്‍ഡെയുടെ ക്യാമ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന് സേന നേതൃത്വം ഹിംഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബംഗാറിനെ നീക്കിയിരുന്നു.

2019ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹിംഗോളിയിലെ കലംനൂരിയില്‍ നിന്ന് വിജയിച്ച ബംഗാര്‍, മഹാരാഷ്ട്രയിലെ പരിസ്ഥിതി മോശമായെന്നും, ഷിന്‍ഡെയുടെ ക്യാമ്പിലുള്ള എല്ലാ എം.എല്‍.എമാരും ശിവസേനയിലേക്ക് മടങ്ങിവരണമെന്നും ഉദ്ധവ് താക്കറെ അവരോട് ക്ഷമിക്കുമെന്നും കരഞ്ഞുക്കൊണ്ട് പറയുന്ന ബംഗാറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.