മുംബൈ: മൂന്നു തവണ ദേശീയ പുരസ്‌ക്കാര ജേതാവായ നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യമെന്ന് മാനേജര്‍ അറിയിച്ചു. ഏറെ നാളായി അസുഖ ബാധിതയായിരുന്നു സുരേഖക്ക് 2020ല്‍ മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു.
1978ല്‍ കിസ്സ കുര്‍സി ഹേ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച സുരേഖ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കിയിട്ടുണ്ട്. തമാസ് (1988), മമ്മോ (1995), ബദായി ഹോ (2018) എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കാണ് ദേശീയ അംഗീകാരം തേടിയെത്തിയത്.
‘ബാലിക വധു’ എന്ന സീരിയയിലെ കല്യാണി ദേവിയായി നിറഞ്ഞാടി കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി. 2008 മുതല്‍ 2016 വരെ സീരിയലില്‍ അഭിനയിച്ചു.
ഉത്തര്‍പ്രദേശില്‍ ജനിച്ച സുരേഖ 1971ല്‍ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. പിതാവ് വ്യോമസേന ഉദ്യോഗസ്ഥനും മാതാവ് അധ്യാപികയുമായിരുന്നു. ഹേമന്ത് റെഗെയാണ് ഭര്‍ത്താവ്. ഒരു മകനുണ്ട്.
Comments are closed for this post.