ചെന്നൈ: പ്രളയ ജലത്തില്‍ കാല്‍ നനയാതിരിക്കാന്‍ തമിഴ്‌നാട് എം.പിയുടെ ‘കസേരകളി’. കാലില്‍ വെള്ളമാവുന്നതിന് കസേരകളില്‍ ചവിട്ടിയാണ് എം.പി കാറിനടുത്തെത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പുറപ്പെടാന്‍ ന്യൂഡല്‍ഹിയിലേക്ക് പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തോല്‍ തിരുമാവളവനാണ് വിവാദ നായകന്‍.
ചിദംബരം മണ്ഡലത്തിലെ എം.പിയാണ് തിരുമാവളവന്‍. എം.പി കസേരയിലൂടെ നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ അനുയായികള്‍ കസേര വലിച്ചിട്ട് കൊടുക്കുന്നത് വിഡിയോയില്‍ കാണാം.
#Watch | To avoid getting his feet wet in the floodwaters, VCK leader Thirumavalavan was found walking on steel chairs to reach his car in #Chennai‘s Velachery.
Read: https://t.co/xxCnaVy1zJ pic.twitter.com/0BzbdqKX25
— Express Chennai (@ie_chennai) November 30, 2021
ഏതായാലും എം.പിയുടെ കസേരകളിക്കെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. ട്രോളുകളും ശക്തമായി. എം.പിക്ക് ലഭിച്ച പ്രത്യേക പരിഗണനയെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തി.
മാസങ്ങളായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ മഴ നാശം വിതക്കുകയാണ്. ചെന്നൈയും സമീപ ജില്ലകളും പ്രളയത്തില്‍ മുങ്ങിയിരുന്നു. ഇതോടെ വി.സി.കെയുടെ വേളചേരി ഓഫിസിലും വെള്ളം കയറിയിരുന്നു.
Comments are closed for this post.