2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വകാര്യ ഭാഗത്ത് എയര്‍ പ്രഷര്‍ പമ്പ് തിരുകി കാറ്റടിച്ചു; പെട്രോള്‍ പമ്പിലെ കാര്‍ ക്ലീനിങ് തൊഴിലാളിയായ 19കാരന്‍ ഗുരുതരാവസ്ഥയില്‍

ലഖ്‌നോ: സ്വകാര്യ ഭാഗത്ത് എയര്‍ പമ്പ് തിരുകി കാറ്റടിച്ചു. 19കാരന്‍ ഗുരുതരാവസ്ഥയില്‍. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ വിജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഹിത് എന്നയാളാണ് വിജയിനോട് ഈ ക്രൂരത ചെയ്തത്. മോഹിത് ഇപ്പോള്‍ ഒളിവിലാണ്.

രാഘേഷ് മാര്‍ഗിലെ ഒരു പെട്രോള്‍ പമ്പില്‍ കാര്‍ ക്ലീനിങ്ങ് തൊഴിലാളിയായിരുന്നു വിജയ്. കഴിഞ്ഞ ശനിയാഴ്ച ഇവിടെ വെച്ച് വിജയും മോഹിത് എന്നയാളും തമ്മില്‍ വാക്കേറ്റമുണ്ടായി. വിജയിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ മോഹിത്, ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷര്‍ പമ്പ് വാല്‍വ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയും കാറ്റ് തുറന്നു വിടുകയുമായിരുന്നു. വിജയിന്റെ വയര്‍ വീര്‍ത്ത നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയിന്റെ നില ഗുരുതരമാണെന്നും ഒളിവില്‍ പോയ പ്രതി മോഹിതിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പൊലിസ് അറിയിച്ചു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.