2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇഷ്ടമില്ലാത്തയാളെ പ്രണയിച്ചതിന് പിതാവ് മകളുടെ തലയറുത്തു

ലഖ്‌നോ: ഇഷ്ടമില്ലാത്തയാളെ പ്രണയിച്ചതിന് പിതാവ് മകളുടെ തലയറുത്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ പന്‍ഡേതര ഗ്രാമത്തിലാണ് സംഭവം. 17കാരിയായ മകളുടെ വെട്ടിയെടുത്ത തലയുമായി പിതാവ് പൊലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

സര്‍വേശ് കുമാര്‍ എന്നയാളാാണ് അതിക്രൂരമായി തന്റെ മകളെ കൊലപ്പെടുത്തിയത്. വെട്ടിയെടുത്ത തലയുമായി പിതാവ് സ്‌റ്റേഷനിലേക്ക് നടന്നുവരുന്ന ദൃശ്യങ്ങള്‍ രണ്ടു പൊലിസുകാര്‍ വിഡിയോയില്‍ പകര്‍ത്തി. ഇതിനിടെ പൊലിസുകാരുടെ ചോദ്യങ്ങള്‍ സര്‍വേശ് മറുപടി പറയുന്നതും വിഡിയോയില്‍ കാണാം.

തനിക്ക് ഇഷ്ടമില്ലാത്ത യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് സര്‍വേശ് കുമാര്‍ പറയുന്നു. താന്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്നും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം തല ഒഴികെയുള്ള ബാക്കി ശരീരഭാഗം മുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പിതാവ് വിഡിയോയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ തല താഴെവെച്ച് ഇരിക്കാന്‍ പൊലിസ് ആവശ്യപ്പെട്ടപ്പോള്‍ കൃത്യമായി അനുസരിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് സര്‍വേശിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

2019ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് യു.പി. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പോക്‌സോ പ്രകാരം ഏറ്റവും കൂടുതല്‍ കേസെടുത്തിരിക്കുന്നതും യു.പിയിലാണ്. 7,444 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.