ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയിലെ ദലിത് സഹോദരിമാരുടെ കൊലപാതക കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും യോഗി പറഞ്ഞു .
കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ പതിനേഴും പതിനഞ്ചും വയസ്സായ ദലിത് സഹോദരിമാരെ വയലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുള്‍പ്പടെ ആറ് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗത്തിന് ഇരയായ കുട്ടികള്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ പ്രതികള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതികളെല്ലാവരും പ്രദേശവാസികള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.