2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘അനീതിക്കെതിരെ ഗാന്ധിജി രാജ്യത്തെ ഒരുമിപ്പിച്ച പോലെ നമുക്ക് വീണ്ടും രാജ്യത്തെ ഒരുമിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം’ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ രാഷ്ട്രപിതാവ് രാജ്യത്തെ ഒരുമിപ്പിച്ച അതേ രീതിയില്‍ ഇന്ത്യയെ വീണ്ടും ഒരുമിപ്പിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ നടക്കാനാണ് ബാപ്പു ഞങ്ങളെ പഠിപ്പിച്ചത്. സ്‌നേഹം, അനുകമ്പ, ഐക്യം, മനുഷ്യത്വം എന്നിവയുടെ അര്‍ഥം അദ്ദേഹം ഞങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കി. ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചത് പോലെ ഞങ്ങളും ഇന്ത്യയെ ഒരുമിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കാം’- രാഹുല്‍ ട്വീറ്റ് ചെയ്തു. .

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രത്തിനോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.