2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നീറ്റ് (പി.ജി) 2022 മാറ്റി; പുതുക്കിയ തിയ്യതി പിന്നീട്

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (പി.ജി) 2022 മാറ്റി. മാര്‍ച്ച് 12ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ആറ് മുതല്‍ എട്ട് ആഴ്ചവരെയാണ് നീട്ടിവെക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയില്‍ സുപ്രിംകോടതി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പരീക്ഷ മാറ്റിയതായ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്.

ജനുവരി 25ന് ആറ് എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കൊവിഡ് ഡ്യൂട്ടി കാരണം അവരുടെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് അടക്കം മുടങ്ങിയെന്നാണ് കാരണമായി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജി ഫെബ്രുവരി നാലിന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരാണ് പരിഗണിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.