
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തില്‍ ഒരടി പിന്നോട്ടില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുത്ത് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവ് ഉമര്‍ ഖാലിദ്. ഇനി മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം ഇന്ത്യയും ബി.ജെ.പിയും തമ്മിലായിരിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. ശരി. താങ്കളുടെ വെല്ലുവിളി ഇന്ത്യന്‍ ജനത സ്വീകരിക്കുന്നു. ഇന്ത്യ vs ബി.ജെ.പി ആയിരിക്കും ഇനി മുതല്‍’
പഞ്ചാബില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഉമര്‍ ഖാലിദിന്റെ ട്വീറ്റ്.
Amit Shah today said that the government is not going to move back an inch on CAA. Well, We The People of India take your challenge wholeheartedly. It is BJP vs Bharat now.
Malerkotla, Punjab today
United Against CAA-NRC-NPRCourtesy: @avanirai pic.twitter.com/iZoOBLkGcS
— Umar Khalid (@UmarKhalidJNU) January 3, 2020
പാര്‍ട്ടികളെല്ലാം ഒരുമിച്ചുവന്നാലും ബി.ജെ.പി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകില്ല. നിങ്ങള്‍ എത്രത്തോളം തെറ്റിദ്ധാരണ പടര്‍ത്താന്‍ ആഗ്രഹിക്കുന്നുവോ അത്രത്തോളം ചെയ്തോളൂവെന്നായിരുന്നു അമിത് ഷാ ഇന്നലെ രാജസ്ഥാനില്‍ പ്രസംഗിച്ചത്.
Comments are closed for this post.