2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കൊവാക്‌സിന് അംഗീകാരം നല്‍കി യു.കെ; രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല

നൃൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് യു കെയില്‍ അംഗീകാരം. രണ്ട് ഡോസ് കൊവാക്സിന്‍ എടുത്തവര്‍ക്ക് നവംബര്‍ 22 മുതല്‍ ബ്രിട്ടനില്‍ പ്രവേശനം അനുവദിക്കും. ഇവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു.

കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. നവംബര്‍ 22 പുലര്‍ച്ചെ നാല് മണി മുതല്‍ തീരുമാനം നിലവില്‍ വരും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനം.

കൊവാക്സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രദമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

18 വയസില്‍ താഴെയുള്ളവര്‍ക്കുള്ള യാത്രാ നിയമങ്ങളും യു കെ ലഘൂകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ മറ്റൊരു കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിനും ബ്രിട്ടന്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ സ്വീകരിച്ചത് കൊവാക്സിനാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.