2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിടിവിടുമോ; മണിപ്പൂരില്‍ ബി.ജെ.പിക്ക് നിര്‍ണായക ദിനം, വിശ്വാസ വോട്ടെടുപ്പ് ഇന്ന്

 

ഇംഫാല്‍: മണിപ്പൂരില്‍ ഇന്ന് ബി.ജെ.പിക്ക് നിര്‍ണായക ദിനം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും മുന്നണിക്ക് ണനുകൂലമായി വോട്ടു ചെയ്യണമെന്നും കാണിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങളുടെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.

ജൂലായ് 28 നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള ബിരെന്‍ സിങ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ മേഘചന്ദ്ര, ടി ലോകേശ്വര്‍ എന്നിവരാണ് സ്പീക്കര്‍ വൈ ഖേംചന്ദ് സിങിന് അവിശ്വാസ പ്രമേയത്തിനായുള്ള നോട്ടിസ് സമര്‍പ്പിച്ചിരുന്നത്.

ഓഗസ്റ്റ് പത്തിന് നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മുന്‍ ബി.ജെ.പി നേതാവ് ലുഖോസി സൗ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് സി.ബി.ഐക്ക് കൈമാറാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മേല്‍ ബിരെന്‍ സിങ് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ഘട്ടത്തിലാണ് അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് കൊണ്ടുവന്നത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.