2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജോലി/ പൊക്കുവട, സ്‌നേഹം/ വെറുപ്പ്- ഏത് വേണമെന്ന് ഇന്ന് തീരുമാനിക്കാം- വോട്ടെടുപ്പിനു മുമ്പായി കോണ്‍ഗ്രസിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം കുറിച്ചിരിക്കെ ട്വിറ്ററില്‍ വോട
്ടര്‍മാരെ ഉദ്ബുദ്ധരാക്കാനൊരുങ്ങി പാര്‍ട്ടികള്‍. പൊക്കുവട വേണോ അതോ ജോലി വേണോ എന്ന് രാജ്‌ത്തെ ജനങ്ങള്‍ക്ക് ഇന്ന് തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

‘നിങ്ങള്‍ക്ക് ഇന്ന് തീരുമാനിക്കാംസ്‌നേഹമാണോ വെറുപ്പാണോ, പൊക്കുവട വേണോ തൊഴില്‍ വേണോ, നയം വേണോ പ്രചാരണം മതിയോ, ഒറ്റ രാജ്യ വേണോ അതോ വിഭജിക്കപ്പെടുന്ന രാജ്യം വേണോ. കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യൂ. നിങ്ങള്‍ക്ക് വോട്ടു ചെയ്യൂ. ഇന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്യൂ’. കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു.

സ്ത്രീകളുടെ സുരക്ഷക്കായി, കര്‍ഷക ക്ഷേമത്തിനായി, ശാന്തി നിറഞ്ഞ രാജ്യത്തിനായി നിങ്ങളുടേയും നിങ്ങളുടെ കുടംബത്തിന്റേയും നന്മക്കായി കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ എന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.