2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘ഇത് ഞങ്ങളുടെ വിശ്വാസം’-ശാസ്ത്ര പൂജയില്‍ രാജ്‌നാഥിന്റെ വിശദീകരണം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ റാഫേല്‍ വിമാനത്തില്‍ ശാസ്ത്രപൂജ നടത്തിയതിന് വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇത് തങ്ങളുടെ വിശ്വാസമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നടപടിക്കെതിരെ വിമര്‍ശനവും പരിഹാസവും രൂക്ഷമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

‘ജനങ്ങള്‍ എന്തു വേണമെങ്കിലും പറയട്ടെ. എനിക്ക് ശരിയെന്നു തോന്നിയതാണ് ഞാന്‍ ചെയ്തത്. അത് ഞാന്‍ തുടരും. ഇത് ഞങ്ങളുടെ വിശ്വാസമാണ്. ചെറുപ്പം മുതല്‍ ഞാന്‍ ഒരു അദൃശ്യശക്തിയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍’- രാജ്്‌നാഥ് പറഞ്ഞു.

എല്ലാ മതസ്ഥര്‍ക്കും അവരുടെ വിശ്വാസപ്രകാരം പ്രര്‍ഥിക്കാനുള്ള അവകാശമുണ്ട്. മറ്റാരെങ്കിലും ഇതു പോലെ ചെയ്താല്‍ ഞാന്‍ എതിര്‍ക്കില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു പറഞ്ഞ് രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും ഒഴിവാക്കിയ മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍ പോയി റാഫേല്‍ സ്വന്തമാക്കിയത് തേങ്ങയുടച്ചും ശാസ്ത്ര പൂജ നടത്തിയും

മതപരമായ ചടങ്ങുകള്‍ വേണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്നും ക്രിസ്മസ് ആഘോഷവും ഒഴിവാക്കിയ മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍ പോയി റാഫേല്‍ യുദ്ധവിമാനം തേങ്ങയുടച്ചും ശാസ്ത്ര പൂജ നടത്തിയും സ്വന്തമാക്കിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പൂര്‍ണമായും ഹൈന്ദവമതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് കഴിഞ്ഞ ദിവസം റാഫേല്‍ യുദ്ധവിമാനം ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പെര്‍ളിയില്‍ നിന്ന് സ്വീകരിച്ചത്. വിമാനത്തില്‍ ‘ഓം’ എന്നെഴുതിയ രാജ്‌നാഥ് സിങ് തേങ്ങയും ചെറുനാരങ്ങയും മറ്റും വിമാനത്തിനു മുകളില്‍ വച്ച് പൂജനടത്തുകയായിരുന്നു.

ഇന്ത്യന്‍ വായുസേനാ ദിനവും വിജയദശമി ദിനവും ഒത്തുവന്ന ചൊവ്വാഴ്ചയാണ് ഫ്രാന്‍സിലെ ദസോള്‍ട്ട് എവിയേഷന്‍ നിര്‍മ്മിച്ച റഫാല്‍ വിമാനം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ദിവസമെന്നതും ചര്‍ച്ചയായിട്ടുണ്ട്. 36 റഫാല്‍ യുദ്ധവിമാനങ്ങളാണ് കരാര്‍പ്രകാരം ഫ്രാന്‍സ് ഇന്ത്യയ്ക്ക് നിര്‍മ്മിച്ചു നല്‍കേണ്ടത്. അതില്‍ ആദ്യ വിമാനത്തിന്റെ കൈമാറ്റമാണ് നടന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News