2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജഗദീപ് സിങ് ശമ്പളം 17,500 കോടി രൂപ; ആരാണെന്നല്ലേ ഈ ചെറുപ്പക്കാരന്‍

ലോകത്തെ പല ടെക്ക് കമ്പനികളുടെ തലപ്പത്ത് നിര്‍ണായക സാന്നിധ്യമാണ് ഇന്ത്യന്‍ വംശജര്‍. ഈ കൂട്ടത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ കൂടി കടന്നുവരികയാണ്. അമേരിക്കന്‍ ബാറ്ററി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ക്വാണ്ടംസ്‌കാപിന്റെ സിഇഒയും ഇന്ത്യന്‍ വംശജനുമായ ജഗ്ദീപ് സിങ്ങാണ് ഇക്കൂട്ടത്തില്‍ ഒടുവിലത്തെ ആള്‍. 17,500 കോടി രൂപയാണ് ജഗദീപിന്റെ ശമ്പളം. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനോളം ശമ്പളമാണ് ജഗദീപ് സിങ്ങും വാങ്ങുന്നത്.

സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎയും ജഗ്ദീപ് കരസ്ഥമാക്കിയിട്ടുണ്ട്. ക്വാണ്ടംസ്‌കാപ്പിലേക്കെത്തുന്നതിന് മുമ്പ് എയര്‍സോഫ്റ്റ്, ലൈറ്റെറ നെറ്റ് വര്‍ക്‌സ് തുടങ്ങി പല സ്റ്റാര്‍ട്ടപ്പുകളിലാണ് ജഗദീപ് പ്രവര്‍ത്തിച്ചിരുന്നത്.

കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായാണ് ക്വാണ്ടംസ്‌കോപ്പ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി വാഹനങ്ങള്‍ക്കുവേണ്ടിയുള്ള സോളിഡ് സ്റ്റേറ്റ് ലിത്തിയം മെറ്റല്‍ ബാറ്ററികളിലാണ് ക്വാണ്ടംസ്‌കോപ്പിന്റെ ഗവേഷണം. നാന്നൂറിലേറെ ജീവനക്കാരുള്ള കമ്പനിയ്ക്ക് മുന്‍നിരയിലുള്ള പല കമ്പനികളുടെയും പിന്തുണയുണ്ട്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൈലേജുള്ള ബാറ്ററികള്‍ നിര്‍മ്മിക്കാനായാല്‍ മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകുകയുള്ളു. അതുകൊണ്ട് തന്നെ ക്വാണ്ടംസ്‌കാപ് പോലുള്ള കമ്പനികള്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.