ബംഗളൂരു: ഹിജാബ് ഉപേക്ഷിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശവുമായി ബി.ജെ.പി നേതാവ്. ഉഡുപ്പി ഗേള്‍സ് ഗവണ്‍മെന്റ് കോളജ് വൈസ് പ്രസിഡന്റ് കൂടിയായ യശ്പാല്‍ സുവര്‍ണ നടത്തിയ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അവര്‍ വിദ്യാര്‍ത്ഥികളല്ല, അവര്‍ തീവ്രവാദ സംഘടനയുടെ ഏജന്റുമാരാണ്. ഇന്ത്യന്‍ ജുഡീഷ്യറിയെ അവര്‍ മാനിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പുറത്തുപോകാം. ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നിടത്ത് അവര്‍ക്ക് താമസിക്കാം’ യശ്പാല്‍ സുവര്‍ണ പറഞ്ഞു.
.
Comments are closed for this post.