ന്യൂഡല്‍ഹി: രാജ്യം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന വേളയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വാര്‍ത്തകള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കി ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രം.
മരുന്നില്ലാതെ, ശ്വസിക്കാന്‍ പ്രാണവായു ഇല്ലാതെ മനുഷ്യര്‍ മരിക്കുമ്പോള്‍ ബയോ ബബ്ള്‍ സുരക്ഷയില്‍ ക്രിക്കറ്റ് ആഘോഷിക്കപ്പെടുന്നതിലെ പൊരുത്തക്കേടാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
‘പ്രശ്‌നം ക്രിക്കറ്റിന്റേതല്ല അതു നടത്തുന്ന സമയത്തിന്റേതാണ്. രാജ്യത്തെ മനുഷ്യരുടെ ജീവിതത്തിലേക്കും മരണത്തിലേക്കും ശ്രദ്ധതിരിക്കാന്‍ വേണ്ടി തങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു നീക്കമാണ് ഇത്. ഒരു ദേശമായി, നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കേണ്ട സമയമാണ് ഇത്’- പത്രം പറയുന്നു.
Comments are closed for this post.