
മുംബൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ രൂക്ഷമായി പരിഹസിച്ച് ബോളിവുഡ് നടി തപ്സി പന്നു. റെയ്ഡിന് പിന്നാലെയാണ് ട്വിറ്റര്‍ വഴി തപ്സിയുടെ പ്രതികരണം.
‘മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമ്ച്ചത് 1. പാരീസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനല്‍ക്കാല അവധി ദിവസങ്ങള്‍ അടുത്തെത്താറായി.
2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.
3. 2013 ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത് ആദരണീയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു’
ഇതേ ആളുകള്‍ക്കെതിരെ 2013 ല്‍ റെയ്ഡ് നടന്നിരുന്നുവെന്ന നിര്‍മല സീതാരാമന്റെ ആരോപണത്തെ പരിഹസിച്ച് തപ്സി പറഞ്ഞു. ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് തപ്സി ട്വീറ്റ് അവസാനിപ്പിക്കുന്നത്.
മൂന്ന് ദിവസമാണ് തപ്സിയുടെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടന്നത്. തപ്സിക്ക് പുറമെ സംവിധായകന് അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
കേന്ദ്രത്തിനെതിരെ പലപ്പോഴും നിലപാടെടുത്തയാളാണ് തപ്സി.