ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് വീണ്ടും സിവിലിയന്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലാണ് വെടിവെപ്പുണ്ടായത്. കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. സുരക്ഷ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ഞായറാഴ്ച രാവിലെയാണ് ശര്‍മ്മക്ക് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ മാര്‍ക്കറ്റിലേക്ക് പോകും വഴിയാണ് സഞ്ജയ് ശര്‍മ്മക്ക് വെടിയെറ്റതെന്ന് ജമ്മുകശ്മീര്‍ പൊലിസ് അറിയിച്ചു. മേഖല സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചുവെന്നും പൊലിസ് അറിയിച്ചു. സഞ്ജയ് ശര്‍മ്മയുടെ മരണം അതീവദുഃഖകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. അക്രമത്തെ അപലപിക്കുകയാണ്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.