2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ദേശീയ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ കെ.സി.ആര്‍; ദേശീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആര്‍.എസ്) അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.സി.ആര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനാണ് പുതിയ പാര്‍ട്ടിയിലൂടെ ചന്ദ്രശേഖര്‍ റാവു ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം തെലങ്കാന ഭവനില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍മാര്‍ തുടങ്ങി 33 ജില്ലാ നേതാക്കളുള്‍പെടെ ടി.ആര്‍.എസ് പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ടി.ആര്‍.എസ് ദേശീയപാര്‍ട്ടിയായി മാറുന്നതിനുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. അങ്ങനെയാണെങ്കില്‍ ഭാരതീയ രാഷ്ട്രീയ സമിതി (ബി.ആര്‍.എസ്) എന്നായിരിക്കും പാര്‍ട്ടി അറിയപ്പെടുക.

പുതിയ ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, എന്‍.സി.പി നേതാവ് ശരത് പവാര്‍ എന്നിവരുമായും തെലങ്കാന മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

   

ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.