2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘തമിഴരും അവരുടെ വോട്ടും വില്‍പനക്കുള്ളതല്ല’: മോദിയുടെ പെട്ടെന്നുള്ള തമിഴ് പ്രേമത്തെ പരിഹസിച്ച് കമല്‍ഹാസന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെട്ടെന്നുള്ള തമിഴ്‌പ്രേമത്തെ പരിഹസിച്ച് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. മോദിയുടെ ഈ തമിഴ്‌പ്രേമത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശം സൂചിപ്പിച്ചാണ് കമലിന്റെ പരിഹാസം.

തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുണ്ടായ ഈ പ്രേമം ഞങ്ങള്‍ക്ക് മനസ്സിലാവില്ലെന്നാണോ. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഈ പ്രേമം’- അദ്ദേഹം ചോദിച്ചു. തമിഴില്‍ രണ്ടു വാക്ക് സംസാരിച്ചാല്‍ നമ്മള്‍ പോയി വോട്ടു ചെയ്യുമെന്നാണ് അവര്‍ കരുതുന്നത്. തമിഴന്‍മാര്‍ വില്‍പനക്കുള്ളതല്ല. അവരുടെ വോട്ടും വില്‍പനക്കുള്ളതല്ല. കമല്‍ ഹാസന്‍ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്‍ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ് പഠിക്കാന്‍ കഴിയാത്തതിലെ ദുഖം പ്രകടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു പരാമര്‍ശം.

‘ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,’ എന്നായിരുന്നു മോദി പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.