2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വപ്ന ബൈക്ക് സ്വന്തമാക്കാന്‍ ഒറ്റ രൂപ നാണയങ്ങള്‍ സ്വരുക്കൂട്ടി 2.6 ലക്ഷം രൂപയുമായി സേലത്തുകാരന്‍ ഭൂപതി; പണമെണ്ണി തീര്‍ത്തത് പത്തര മണിക്കൂറില്‍

സേലം: മൂന്നു വര്‍ഷം ഒറ്റ രൂപ നാണയം സ്വരുക്കൂട്ടി വെച്ച് സ്വപ്ന ബൈക്ക് സ്വന്തമാക്കി തമിഴ്‌നാട്ടില്‍ നിന്നുള്ള യുവാവ്. 2.6 ലക്ഷം രൂപയുടെ ബജാജ് ഡോമിനോര്‍ 400 സിസി ബൈക്കാണ് തമിഴ്‌നാട് സേലം സ്വദേശിയായ ഭൂപതി സ്വന്തമാക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ബൈക്ക് വാങ്ങാനുള്ള സ്വപ്നവുമായി ഭൂപതി ഒറ്റ രൂപ നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു. ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി മിനി വാനിലായിരുന്നു ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്. ബി.സി.എ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഇതിനൊപ്പം ഒരു യുട്യൂബ് ചാനലും ഇയാള്‍ക്കുണ്ട്.

ഏതായാലും സ്വപ്ന ബൈക്ക് വാങ്ങാനുള്ള നീക്കം ഷോറൂം ജീവനക്കാര്‍ക്ക് എട്ടിന്റെ പണിയാണ് യുവാവ് കൊടുത്തത്. പത്തുമണിക്കൂറെടുത്താണ് അവര്‍ ഒരു രൂപ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.