2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

സഹപ്രവര്‍ത്തകയോട് അശ്ലീല പരാമര്‍ശം നടത്തിയ തമിഴ്‌നാട് ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍

ചെന്നൈ: പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകയോട് അശ്ലീല, അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നേതാവിനെ ബി.ജെ.പി ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഒബിസി വിഭാഗ നേതാവ് സൂര്യ ശിവയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കിയിട്ടുണ്ട്.

സഹപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ഗുണ്ടകളെ അയയ്ക്കുമെന്നും ജനനേന്ദ്രിയം മുറിച്ച് മറീന ബീച്ചിലേക്ക് വലിച്ചെറിയുമെന്നും സൂര്യ ശിവ പറയുന്നത് പുറതതു വന്ന ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. അശാലീല പരാമര്‍ശങ്ങളും ഇയാള്‍ നടത്തുന്നുണ്ട്.

വ്യാഴാഴ്ച ഇരു നേതാക്കളും അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. ബി.ജെ.പി സ്ത്രീകളെ ദേവതകളായിട്ടാണ് ആരാധിക്കുന്നതെന്നും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും സൂര്യ ശിവയെ നീക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അണിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാം. പെരുമാറ്റത്തില്‍ മാറ്റമുണ്ടായാല്‍ ആറ് മാസത്തിനു ശേഷം ചുമതലകള്‍ തിരികെനല്‍കുമെന്ന് അണ്ണാമലൈ പറഞ്ഞു.

മുതിര്‍ന്ന ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. ഈ വര്‍ഷം മെയിലാണ് സൂര്യ ശിവ ബി.ജെ.പിയില്‍ ചേര്‍ന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.