2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘സ്ഥിതി ഗുരുതരമായാല്‍ പ്രത്യഘാതം നേരിടേണ്ടി വരും’; ഇളവുകളില്‍ കേരള സര്‍ക്കാറിനോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: ബലിപെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ഇളവുകളില്‍ കേരളത്തിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്ഥിതി ഗുരുതരമായായല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സമയം അതിക്രമിച്ചതിനാല്‍ മാത്രമാണ് ഇളവുകള്‍ പിന്‍വലിക്കാത്തതെന്നു പറഞ്ഞ കോടതി കന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തെ ഇളവുകളാണ് കേരളം അനുവദിച്ചിരുന്നത്. അത് ഇന്നത്തോടെ അവസാനിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഈ പരാമര്‍ശം.

ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് നല്‍കിയെന്നും കോടതി ചോദിച്ചു. കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുത്. രോഗം പരന്നാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാം. ഭരണഘടനയുടെ 21ാം അനുച്ഛേദം കേരളവും അനുസരിക്കണമെന്നും കോടതി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.