2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ റെയില്‍ സര്‍വേ തുടരാം; ഭൂവുടമകളുടെ ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂ ഉടമകള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. കെ റെയിലുമായി ബന്ധപ്പെട്ട സര്‍വേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതില്‍ മുന്‍ധാരണ എന്തിനെന്നും കോടതി ചോദിച്ചു. കെ റെയില്‍ സര്‍വേ റദ്ദാക്കണമെന്നും കല്ലുകള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകള്‍ ഹരജി നല്‍കിയിരുന്നത്.

സര്‍വേ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭൂനിയമപ്രകാരവും സര്‍വേ ബോര്‍ഡ് ആക്ട് പ്രകാരവും സംസ്ഥാന സര്‍ക്കാറിന് സര്‍വേ നടത്താന്‍ അധികാരമുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

സര്‍വേ പൂര്‍ത്തിയായ ശേഷം ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാറുമായി ഭൂവുടമകള്‍ സംസാരിക്കണം. ഇത്തരം പരാതികള്‍ ഉന്നയിക്കാന്‍ ഭൂവുടമകള്‍ക്ക് അവകാശമുണ്ട്. പദ്ധതി സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ സര്‍ക്കാറിന്റെ മുമ്പിലാണ് ഉന്നയിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.