2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷര്‍ജില്‍ ഇമാമിന്റെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടി

ന്യൂഡല്‍ഹി: ഒരേ വിഷയത്തില്‍ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടി. അടുത്തയാഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത് നീട്ടിയത്. അരുണാചല്‍പ്രദേശിന്റെ നിലപാടറിയുന്നതിന് വേണ്ടിയാണ് വാദം നീട്ടിവെച്ചിരിക്കുന്നത്.

ഷര്‍ജീലിന്റെ ഹരജിയില്‍ സുപ്രിം കോടതി നാല് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നോട്ടിസ് അയച്ചിരുന്നു. പൗരത്വ നിയമ പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയേയും ചുമത്തി തടവിലാണ് ഷര്‍ജീല്‍. ഷര്‍ജീലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശ്, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് നോട്ടിസയച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.