ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സഭ നടപടികള്‍ തടസ്സപ്പെടുന്നതിന്റെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്കാണെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. എല്ലായ്‌പ്പോഴും പാര്‍ലമെന്റ് നടപടികളെ നിന്ദിക്കുകയാണ് രാഹുല്‍ ഗാന്ധി.
തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതിപക്ഷ ബഹളം മൂലം പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെട്ടതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം. ഒരിക്കല്‍ പോലും അദ്ദേഹം പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. പാര്‍ലമെന്റില്‍ 40 ശതമാനത്തില്‍ താഴെയാണ് രാഹുലിന്റെ ഹാജര്‍. രാഷ്ട്രീയമായി യാതൊരു ഉപകാരവുമില്ലാത്ത ആ വ്യക്തി പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നത് ഉറപ്പാക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
ആദ്യദിവസം വിലക്കയറ്റം, അഗ്‌നിപഥ് പദ്ധതി എന്നിവ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും നടുത്തളത്തിലിറങ്ങിയത്.
Comments are closed for this post.