2020 December 05 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആത്മാഭിമാനമുള്ള ഒരാളും ഈ സ്ഥാനത്ത് തുടരില്ല: മഹാരാഷ്ട്ര ഗവര്‍ണക്കെതിരെ ശരദ് പവാര്‍

മുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.

ആത്മാഭിമാനമുള്ള ആരും ഈ സ്ഥാനത്ത് തുടരില്ല. ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി പ്രസ്താവനകളില്‍ സൂക്ഷമത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ താക്കീത് ചൂണ്ടിക്കാട്ടിയാണ് ശരദ് പവാറിന്റെ പരാമര്‍ശം. ഒസ്മനാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണറുടെ കത്തിലെ ഭാഷ പ്രയോഗങ്ങളില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്ക് ആത്മാഭിമാനമുള്ള ആരും തസ്തികയില്‍ തുടരണോ വേണ്ടയോ എന്ന് ചിന്തിക്കും- ശരദ് പവാര്‍ പറഞ്ഞു.

ഗവര്‍ണര്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ആശങ്ക ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതില്‍ പ്രാധാന്യമുണ്ടെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. കോശിയാരിയുടെ പ്രതികരണത്തെ അമിത് ഷാ വിമര്‍ശിച്ചിരുന്നു. വാക്കുകള്‍ നന്നായി തെരഞ്ഞെടുക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെക്കുന്നത് തുടരാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ അല്ലെങ്കില്‍ നിങ്ങള്‍ വെറുത്ത ‘മതേതര’ത്തിലേക്ക് പെട്ടെന്ന് മാറിയോ” എന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തില്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ കത്തിന് ഉദ്ധവ് താക്കറെ ശക്തമായ തിരിച്ചടി നല്‍കി. ഹിന്ദുത്വത്തെക്കുറിച്ച് മതപ്രഭാഷണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു താക്കറെയുടെ മറുപടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.