2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പിയില്‍ ‘786’ കൈയില്‍ പച്ചകുത്തിയ യുവാവിന്റെ കൈ വെട്ടിമാറ്റി

ഉത്തര്‍പ്രദേശില്‍ ‘786’ കൈയില്‍ പച്ചകുത്തിയ യുവാവിന്റെ കൈ മുട്ടിന് മുകളില്‍ വെച്ച് വെട്ടിമാറ്റി. ഇഖ്‌ലാഖ് സല്‍മാനി എന്ന 29കാരനാണ് ഈ ദാരുണാനുഭവം. സംഭവം കേസായതോടെ സല്‍മാനി ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തി.

പാനിപ്പത്തില്‍ വെച്ചായിരുന്നു സംഭവം. 29കാരനായ ഇഖ്‌ലാഖ് ജോലി ആവശ്യാര്‍ത്ഥമാണ് യു.പിയില്‍നിന്ന് പാനിപ്പത്തില്‍ എത്തിയത്. കൈയ്യില്‍ ‘786’ പച്ചകുത്തിയത് കണ്ടതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാവിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു എന്ന് ഇഖ്‌ലാഖിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം കാണിച്ച് ഇവര്‍ പൊലിസില്‍ പരാതി നല്‍കി.

ഇഖ്‌ലാഖിന്റെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പരാതിയുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇഖ്‌ലാഖ് ആണ്‍കുട്ടിലെ പീഡിപ്പിച്ചെന്നും ഓടി രക്ഷപെടുന്നതിനിടെ റെയില്‍വേ ട്രാക്കില്‍വീണ് കൈ മുറിഞ്ഞെന്നുമാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. എന്നാല്‍, ശാസ്ത്രീയ തെളിവുകളില്‍ ആള്‍ക്കൂട്ടം ഉന്നയിച്ച പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പീഡന പരാതിയില്‍നിന്ന് കോടതി യുവാവിനെ മുക്തനാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.