ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളംഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളിലുണ്ടായ തുടര്‍ച്ചയായ ഇടിവ് നിക്ഷേപകര്‍ക്കുണ്ടാക്കിയ നഷ്ടം സംബന്ധിച്ച് പാര്‍ലമെന്റ് നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നു. പിന്നാലെ ഇരുസഭകളും നിര്‍ത്തി വെച്ചു.
എല്ലാ വിഷയങ്ങളിലും പ്രതിപക്ഷത്തിന് ചര്‍ച്ചയാകാമെന്നും എന്നാല്‍ ബജറ്റ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. പ്രതിപക്ഷം സഭ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
ഓഹരി വിപണിയില്‍ ഇടിവ് നേരിടുന്ന കമ്പനികളില്‍ എല്‍.ഐ.സിയും പൊതു മേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാജ്യ സഭയില്‍ നോട്ടിസ് നല്‍കിയത്.
Comments are closed for this post.